നെറ്റിയില്‍ വലിയൊരു ചുവന്ന പൊട്ടും
അതിനു താഴെ വെള്ള കുറി വരച്ചും,
വര്‍ണങ്ങള്‍ ഒട്ടേറെയുള്ള ചേല
ഒട്ടും ഭംഗിയില്ലാതെ വാരി ചുറ്റി
കറുപ്പിന്‍റെ അഴകിനെ മൂടിവെച്ചും,
തിളങ്ങുന്ന കണ്ണുകള്‍ തെല്ലടച്ചും,
വെറ്റില ചുവപ്പുള്ള ചുണ്ടുകളില്‍
കലര്‍പ്പൊട്ടുമില്ലാത്ത ചിരിതൂകിയും,
ചെന്തമിഴിന്‍റെ ചുവയുള്ള വാക്കുകളാല്‍
ഇമ്പമാര്‍ന്ന സ്വരത്താല്‍ വിളിച്ചും,
ഭാഗ്യങ്ങള്‍ വില്‍ക്കുന്നു പെണ്ണൊരുത്തി.
അക്കങ്ങളാറും ചേര്‍ന്നുവന്നാല്‍
എത്തുന്ന ഒഴിവുകാലമുള്ളില്‍ കണ്ടും,
അക്കങ്ങള്‍ മൂന്നേ ഒത്തുളെളങ്കില്‍
ഒറ്റനേരത്തെ സുഭിക്ഷമോര്‍ത്തും,
തക്കല ഹയ്മനുട്ട്* പുണ്യാളന്
കത്തുന്ന മെഴുകുതിരി പത്തുനേര്‍ന്നും,
സ്വപ്‌നങ്ങള്‍ നെയ്തോരു ഭാഗ്യചീട്ട്
വാങ്ങിച്ചു ഞാന്‍ എന്‍റെ വലതുകയ്യില്‍...,
ഒട്ടു മടിച്ചിട്ടാണെങ്കിലും; ഞാന്‍
ഇടതുകയ്യാല്‍ നീട്ടി ഒരു പത്തുരൂപ.
മൂന്നെണ്ണമെങ്കിലും വിറ്റു പോയാല്‍
കുഞ്ഞിന്നുച്ചയ്ക്കെങ്കിലും കഞ്ഞി വാങ്ങാം,
ആറെണ്ണമെങ്ങാനും ഒത്തുവെങ്കില്‍
ചവിട്ടിവീഴാതെ കഴിയാം ഇന്നുകൂടി
ഗതികേടിന്‍റെയാ പായല്‍ പച്ച.
പെണ്ണിന്‍റെ ഈ ആത്മഗതങ്ങള്‍ തട്ടി
എന്‍റെ സ്വപ്നങ്ങളൊക്കെയും മുറിഞ്ഞു വീണു,
മൂര്‍ച്ചയുള്ള മഴുവിനാല്‍ നിലംപതിച്ച
കാടേറി നിന്ന വന്മരം കണക്കെ.
തണുത്ത കാറ്റിന്‍റെ മുത്തമേറ്റ്
മഴ ചോര്‍ന്ന കാര്‍മേഘം പോലെ,
പതയുന്ന വെള്ളത്തിരയടിച്ച്
നനയുന്ന തീരത്തെ മണ്ണുപോലെ,
പെണ്ണിന്‍റെ ചിരിയുടെ കാറ്റടിച്ച്
കണ്ണിലെവിടോ ഒരിറ്റു വെള്ളമൂറി,
മലയുടെ മാറിലെ സങ്കടങ്ങള്‍
ഉരുള്‍പൊട്ടി ഒലിച്ചിറങ്ങും പോലെ,
എന്‍റെ ഉള്ളിലെവിടോ ചാലുകീറി
ഒച്ചയില്ലാതെ ഒഴുകുന്നു ഗദ്ഗദങ്ങള്‍..,
എങ്ങനെ ഒളിപ്പിച്ചവള്‍ കണ്ണുകളില്‍
അരികു ജീവിതത്തിന്‍റെ വ്രണിത മുദ്ര.
ഇത്തിരി നേരം ഞാന്‍ ഓര്‍ത്തുവെച്ചു,
പിന്നെ, കുറ്റബോധങ്ങളൊട്ടുമില്ലാതെ
എന്‍റെ തിരക്കിന്‍റെ മടിയില്‍ മറന്നുവെച്ചു,
മുല്ലമൊട്ടിന്‍റെ ചിരിയുള്ള കറുത്ത മുഖം.
കടയോരത്ത് റോഡരികില്‍ നിന്നുകൊണ്ട്
ഭാഗ്യങ്ങള്‍ വില്‍ക്കുന്ന പെണ്ണൊരുത്തി.
അറിയുമോ നിങ്ങളീ തമിഴത്തിയെ ?
* ചൂതാട്ടക്കാരുടെ മധ്യസ്ഥന്‍.
അതിനു താഴെ വെള്ള കുറി വരച്ചും,
വര്‍ണങ്ങള്‍ ഒട്ടേറെയുള്ള ചേല
ഒട്ടും ഭംഗിയില്ലാതെ വാരി ചുറ്റി
കറുപ്പിന്‍റെ അഴകിനെ മൂടിവെച്ചും,
തിളങ്ങുന്ന കണ്ണുകള്‍ തെല്ലടച്ചും,
വെറ്റില ചുവപ്പുള്ള ചുണ്ടുകളില്‍
കലര്‍പ്പൊട്ടുമില്ലാത്ത ചിരിതൂകിയും,
ചെന്തമിഴിന്‍റെ ചുവയുള്ള വാക്കുകളാല്‍
ഇമ്പമാര്‍ന്ന സ്വരത്താല്‍ വിളിച്ചും,
ഭാഗ്യങ്ങള്‍ വില്‍ക്കുന്നു പെണ്ണൊരുത്തി.
അക്കങ്ങളാറും ചേര്‍ന്നുവന്നാല്‍
എത്തുന്ന ഒഴിവുകാലമുള്ളില്‍ കണ്ടും,
അക്കങ്ങള്‍ മൂന്നേ ഒത്തുളെളങ്കില്‍
ഒറ്റനേരത്തെ സുഭിക്ഷമോര്‍ത്തും,
തക്കല ഹയ്മനുട്ട്* പുണ്യാളന്
കത്തുന്ന മെഴുകുതിരി പത്തുനേര്‍ന്നും,
സ്വപ്‌നങ്ങള്‍ നെയ്തോരു ഭാഗ്യചീട്ട്
വാങ്ങിച്ചു ഞാന്‍ എന്‍റെ വലതുകയ്യില്‍...,
ഒട്ടു മടിച്ചിട്ടാണെങ്കിലും; ഞാന്‍
ഇടതുകയ്യാല്‍ നീട്ടി ഒരു പത്തുരൂപ.
മൂന്നെണ്ണമെങ്കിലും വിറ്റു പോയാല്‍
കുഞ്ഞിന്നുച്ചയ്ക്കെങ്കിലും കഞ്ഞി വാങ്ങാം,
ആറെണ്ണമെങ്ങാനും ഒത്തുവെങ്കില്‍
ചവിട്ടിവീഴാതെ കഴിയാം ഇന്നുകൂടി
ഗതികേടിന്‍റെയാ പായല്‍ പച്ച.
പെണ്ണിന്‍റെ ഈ ആത്മഗതങ്ങള്‍ തട്ടി
എന്‍റെ സ്വപ്നങ്ങളൊക്കെയും മുറിഞ്ഞു വീണു,
മൂര്‍ച്ചയുള്ള മഴുവിനാല്‍ നിലംപതിച്ച
കാടേറി നിന്ന വന്മരം കണക്കെ.
തണുത്ത കാറ്റിന്‍റെ മുത്തമേറ്റ്
മഴ ചോര്‍ന്ന കാര്‍മേഘം പോലെ,
പതയുന്ന വെള്ളത്തിരയടിച്ച്
നനയുന്ന തീരത്തെ മണ്ണുപോലെ,
പെണ്ണിന്‍റെ ചിരിയുടെ കാറ്റടിച്ച്
കണ്ണിലെവിടോ ഒരിറ്റു വെള്ളമൂറി,
മലയുടെ മാറിലെ സങ്കടങ്ങള്‍
ഉരുള്‍പൊട്ടി ഒലിച്ചിറങ്ങും പോലെ,
എന്‍റെ ഉള്ളിലെവിടോ ചാലുകീറി
ഒച്ചയില്ലാതെ ഒഴുകുന്നു ഗദ്ഗദങ്ങള്‍..,
എങ്ങനെ ഒളിപ്പിച്ചവള്‍ കണ്ണുകളില്‍
അരികു ജീവിതത്തിന്‍റെ വ്രണിത മുദ്ര.
ഇത്തിരി നേരം ഞാന്‍ ഓര്‍ത്തുവെച്ചു,
പിന്നെ, കുറ്റബോധങ്ങളൊട്ടുമില്ലാതെ
എന്‍റെ തിരക്കിന്‍റെ മടിയില്‍ മറന്നുവെച്ചു,
മുല്ലമൊട്ടിന്‍റെ ചിരിയുള്ള കറുത്ത മുഖം.
കടയോരത്ത് റോഡരികില്‍ നിന്നുകൊണ്ട്
ഭാഗ്യങ്ങള്‍ വില്‍ക്കുന്ന പെണ്ണൊരുത്തി.
അറിയുമോ നിങ്ങളീ തമിഴത്തിയെ ?
* ചൂതാട്ടക്കാരുടെ മധ്യസ്ഥന്‍.