രാവിലെ അലമാര തുറന്നപ്പോള്‍,
ഒരു മൂലയില്‍,
അലക്കി, തേച്ച്, തൂക്കിയിട്ട,
ഒരു പഴയ ഷര്‍ട്ട്,
എന്‍റെ ഓര്‍മ്മക്കുറവിനെ കുറ്റപ്പെടുത്തിയും
പുതുമയോടുള്ള ആസക്തിയെ കളിയാക്കിയും,
കാത്തിരിപ്പിനെക്കുറിച്ച് സംസാരിക്കുന്നു;
എന്‍റെ കൂടെ വെയിലത്ത് നടന്നതും
മഴ നനഞ്ഞതും,
കടല്‍ക്കാറ്റുക്കൊണ്ടതും പറഞ്ഞ്,
സങ്കടപ്പെടുന്നു.
ഇരുട്ടിനോടുള്ള പേടിയെപ്പറ്റിയും,
മൂര്‍ച്ചയുള്ള കഞ്ഞിപ്പശയെപ്പറ്റിയും,
പരാതിപ്പെടുന്നു.
കണ്ടതിലുള്ള സന്തോഷവും,
ഇനി എന്ന് കാണുമെന്നാശങ്കയും,
പങ്കുവെയ്ക്കുന്നു.
പുറത്തെ പൂന്തോട്ടത്തില്‍,
വിരിഞ്ഞ പൂക്കളെപ്പറ്റിയും,
പാടുന്ന കിളികളെപ്പറ്റിയും
അന്വേഷിക്കുന്നു.
വിചിത്രം തന്നെ,
നന്നഞ്ഞ കണ്ണുകളും,
വിറയാര്‍ന്ന വാക്കുകളുമായി,
വൃദ്ധസധനത്തിന്‍റെ മുന്‍പില്‍,
അമ്മ പറഞ്ഞതും,
ഇതൊക്കെത്തന്നെ.
ഒരു മൂലയില്‍,
അലക്കി, തേച്ച്, തൂക്കിയിട്ട,
ഒരു പഴയ ഷര്‍ട്ട്,
എന്‍റെ ഓര്‍മ്മക്കുറവിനെ കുറ്റപ്പെടുത്തിയും
പുതുമയോടുള്ള ആസക്തിയെ കളിയാക്കിയും,
കാത്തിരിപ്പിനെക്കുറിച്ച് സംസാരിക്കുന്നു;
എന്‍റെ കൂടെ വെയിലത്ത് നടന്നതും
മഴ നനഞ്ഞതും,
കടല്‍ക്കാറ്റുക്കൊണ്ടതും പറഞ്ഞ്,
സങ്കടപ്പെടുന്നു.
ഇരുട്ടിനോടുള്ള പേടിയെപ്പറ്റിയും,
മൂര്‍ച്ചയുള്ള കഞ്ഞിപ്പശയെപ്പറ്റിയും,
പരാതിപ്പെടുന്നു.
കണ്ടതിലുള്ള സന്തോഷവും,
ഇനി എന്ന് കാണുമെന്നാശങ്കയും,
പങ്കുവെയ്ക്കുന്നു.
പുറത്തെ പൂന്തോട്ടത്തില്‍,
വിരിഞ്ഞ പൂക്കളെപ്പറ്റിയും,
പാടുന്ന കിളികളെപ്പറ്റിയും
അന്വേഷിക്കുന്നു.
വിചിത്രം തന്നെ,
നന്നഞ്ഞ കണ്ണുകളും,
വിറയാര്‍ന്ന വാക്കുകളുമായി,
വൃദ്ധസധനത്തിന്‍റെ മുന്‍പില്‍,
അമ്മ പറഞ്ഞതും,
ഇതൊക്കെത്തന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ