ഞാന്‍ : പ്രിയേ
എന്‍റെ കൈവിരലുകള്‍ തേഞ്ഞുപോയിരിക്കുന്നു,
നിന്‍റെ ശിലാഹൃദയത്തില്‍,
പ്രണയാക്ഷരങ്ങള്‍ എഴുതിയെഴുതി.
അവള്‍ : "കണ്ണേ മടങ്ങുക,
മറ്റു തീരങ്ങളിലേക്ക്,
ഈ ചക്രവാളം കീഴ്പ്പെട്ടു കഴിഞ്ഞു,
തമ്പുകളും മിനാരങ്ങളും,
ഉയര്‍ത്തപ്പെട്ടു കഴിഞ്ഞു,
ആകാശത്തിലെ പറവകള്‍
ഒഴിഞ്ഞു പോയിരിക്കുന്നു,
കാലാന്തരത്തില്‍, അനന്തമാം-
ശിശിരം മാത്രമേ ബാക്കി.
ഇല്ല, പ്രതീക്ഷയുടെ
പുതുനാമ്പുകളൊന്നും,
ദയവായി മടങ്ങുക
മറ്റു തീരങ്ങളിലേക്ക്,
പ്രക്ഷുബ്ധമായ കടലും,
വന്യമായ കാറ്റുമില്ലാത്ത
ചക്രവാളങ്ങളിലേക്ക്."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ