ഇരുണ്ട ആകാശം;
കാറ്റില്‍ ദിശതെറ്റി പറക്കുന്ന പക്ഷികള്‍,
പാതി അടഞ്ഞ കണ്ണ് പോലെ,
മേഘത്തിനു പിന്നില്‍ സൂര്യന്.
തെളിച്ചമില്ലാത്ത വെയില്,
തട്ടി തെറിപ്പിച്ചു ഇലകളുടെ പച്ച.
നിന്റെ മടിയില്‍ കിടന്നിരുന്ന
എന്റെ ആകാശ കാഴ്ചകള്‍ അപൂര്‍ണമാക്കി,
ചുവന്നു തുടങ്ങിയ നിന്റെ മുഖം.
നിന്റെ കണ്ണുകളുടെ ആഴങ്ങളില്‍ ഞാന്‍.
സിഗരറ്റ് കറപുരണ്ട എന്റെ ചുണ്ടുകള്‍,
നിന്നെ പകുത്തു.
അപ്പോഴാണ്, മഴ പെയ്തത്.
പിന്നെ മരം പെയ്തു.
നിന്റെ തലമുടി ഇഴകള്‍ക്കിടയിലൂടെ .
ആദ്യമായി ............
ഞാന്‍ മഴ നനഞ്ഞു.
കാറ്റില്‍ ദിശതെറ്റി പറക്കുന്ന പക്ഷികള്‍,
പാതി അടഞ്ഞ കണ്ണ് പോലെ,
മേഘത്തിനു പിന്നില്‍ സൂര്യന്.
തെളിച്ചമില്ലാത്ത വെയില്,
തട്ടി തെറിപ്പിച്ചു ഇലകളുടെ പച്ച.
നിന്റെ മടിയില്‍ കിടന്നിരുന്ന
എന്റെ ആകാശ കാഴ്ചകള്‍ അപൂര്‍ണമാക്കി,
ചുവന്നു തുടങ്ങിയ നിന്റെ മുഖം.
നിന്റെ കണ്ണുകളുടെ ആഴങ്ങളില്‍ ഞാന്‍.
സിഗരറ്റ് കറപുരണ്ട എന്റെ ചുണ്ടുകള്‍,
നിന്നെ പകുത്തു.
അപ്പോഴാണ്, മഴ പെയ്തത്.
പിന്നെ മരം പെയ്തു.
നിന്റെ തലമുടി ഇഴകള്‍ക്കിടയിലൂടെ .
ആദ്യമായി ............
ഞാന്‍ മഴ നനഞ്ഞു.
1 അഭിപ്രായം:
Super!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ